ഇടുക്കിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയുടെ കൊലപാതകം: ഏഴു പ്രതികള്‍ റിമാന്‍ഡില്‍, ഒരാള്‍ ഒളിവില്‍

പ്രതികളില്‍ ഒരാളായ കാപ്പ കേസ് പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയന്‍ ഒളിവിലാണ്. 

New Update
42422

മൂലമറ്റം: ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മേലുകാവ് ഇരുമാപ്ര പാറശേരിയില്‍ സാജന്‍ സാമുവലി(47)നെ കൊലപ്പെടുത്തിയ കേസി ഏഴു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികളില്‍ ഒരാളായ കാപ്പ കേസ് പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയന്‍ ഒളിവിലാണ്. 

Advertisment

മൂലമറ്റം താഴ്വാരം കോളനി പെരിയത്തുപറമ്പില്‍ അഖില്‍ രാജു (24), മൂലമറ്റം മണപ്പാടി വട്ടമലയില്‍ രാഹുല്‍ ജയന്‍ (26), മൂലമറ്റം പുത്തന്‍പുരയില്‍ അശ്വിന്‍ കണ്ണന്‍ ( 23), മൂലമറ്റം മണപ്പാടി അതുപ്പള്ളിയില്‍ ഷാരോണ്‍ ബേബി (22), പുത്തേട് കണ്ണിക്കല്‍ അരീപ്ലാക്കല്‍ ഷിജു ജോണ്‍സണ്‍ ( 29) അറക്കുളം കാവുംപടി കാവനാല്‍ പുരയിടത്തില്‍ പ്രിന്‍സ് രാജേഷ് (24), ഇലപ്പള്ളി ചെന്നാപ്പാറ പുഴങ്കരയില്‍ മനോജ് രമണന്‍ (33) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ രണ്ടിന് രാവിലെ 9.30ന് മൂലമറ്റം ടൗണിനു സമീപം തേക്കിന്‍കൂപ്പിലാണ് സാജന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കമുള്ള മൃതദേഹം ആദ്യം തിരിച്ചറിയാന്‍ വൈകി. മേലുകാവ് പോലീസ് സ്റ്റേഷനില്‍ സാജനെ കാണാനില്ലെന്ന് അമ്മ മേരി സാമുവല്‍ കഴിഞ്ഞ 29ന് പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തിയാണ് തിരിച്ചറിഞ്ഞത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രമിനല്‍ കേസില്‍ പ്രതിയാണ് സാജന്‍.  

പിടിക്കപ്പെട്ടവര്‍ നിരവധി തവണ കഞ്ചാവ്, മോഷണ കേസുകളില്‍ പ്രതികള്‍ ആയിട്ടുള്ളവരാണ്. പ്രതികളുമായി സാജന്‍ സാമുവല്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജന്‍ ജീവിച്ചിരുന്നാല്‍ അതു തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് പ്രതികള്‍ കരുതിയിരുന്നു. 

സാജന്റെ ഒരു കൈ വെട്ടി മാറ്റിയ നിലയിലായിരുന്നു. പിന്നീട് ഓട്ടോയില്‍ കയറ്റി മൂലമറ്റം തേക്കിന്‍കൂപ്പില്‍ കനാലിനു സമീപം തള്ളുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് കൊലപാതകത്തെ സംബന്ധിച്ച് പോലീസിനു നിര്‍ണായക വിവരം നല്‍കിയത്. പ്രതികളുമായി ഇന്നലെ തെളിവെടുപ്പു നടത്തി. 

 

Advertisment