New Update
/sathyam/media/media_files/2025/02/21/4LOmbL3ADWoBOEjKYAuc.jpg)
കണ്ണൂര്‍: വയോധികയായ വഴിയാത്രക്കാരിയുടെ മുക്കുമാല സ്വര്‍ണമെന്ന് കരുതി പൊട്ടിച്ചെടുത്ത മോഷ്ടാവ് പിടിയില്‍. നാറാത്ത് സ്വദേശി ഇബ്രാഹി(41)മാണ് അറസ്റ്റിലായത്.
Advertisment
പന്നേന്‍പാറ സ്വദേശിനിയായ എഴുപത്തിരണ്ടുകാരിയുടെ മാലയാണ് കവര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂട്ടറിലെത്തിയ പ്രതി കടയില്‍ പോയി മടങ്ങുകയായിരുന്ന വയോധികയുടെ സമീപമെത്തിയ പ്രതി വഴി ചോദിക്കാനാണെന്ന വ്യാജേന സമീപത്തെത്തി മാല പൊട്ടിക്കുകയായിരുന്നു.
മാല പൊട്ടിച്ച ഉടന്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കവര്‍ച്ചയ്ക്കാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us