New Update
/sathyam/media/media_files/2025/05/14/nGAMMpSfZwSceadDYK6j.jpg)
പാനൂര്‍: വിദ്യാഭ്യാസ വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍. കൂത്തുപറമ്പ് സ്വദേശികളായ ഷാജി (38), ജിനേഷ് (35), അഹമ്മദ് കുട്ടി (74) എന്നിവരാണ് പിടിയിലായത്.
Advertisment
പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 2023ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. അന്ന് കുട്ടിക്ക് 18 വയസ് തികയാത്തതിനാല്‍ പോക്‌സോ കുറ്റം ചുമത്തിയാണ് കേസെടുത്തത്. മിസ്ഡ്‌കോള്‍ വഴി ഷാജിയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്.
ഉപരിപഠനത്തിന് ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞപ്പോള്‍ വിദ്യാഭ്യാസ വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കൂത്തുപറമ്പിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us