Advertisment

കാസര്‍കോട് നഗരത്തില്‍ ദേശീയപാത അടയ്ക്കും; തിങ്കളാഴ്ച രാത്രി മുതല്‍ 12 മണിക്കൂര്‍  ഗതാഗത നിയന്ത്രണം

നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്.

New Update
6464

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മുതല്‍ പിറ്റേന്ന് രാവിലെ ഒമ്പത് വരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്.

Advertisment

കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു.

ഗതാഗതനിയന്ത്രണം

മംഗളുരു ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡ് കവലയില്‍ നിന്ന് തിരിഞ്ഞ് എം.ജി. റോഡ് വഴി കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാന പാത വഴി പോകണം. ചെര്‍ക്കള ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍-ചൗക്കി-ഉളിയത്തടുക്ക വഴിയും മധൂര്‍ റോഡ് വഴിയും തിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.

Advertisment