കാസര്‍കോട്: വീടിനുള്ളില്‍ ഉറങ്ങിക്കിന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കമ്മല്‍ അഴിച്ചെടുത്ത ശേഷം കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചു. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയെ കാണാതായ വിവരമറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണ്ണക്കമ്മല്‍ മോഷ്ടിച്ചിരുന്നു.
കാസര്‍കോട് ജില്ലയിലെ പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം.
മുത്തശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം.