/sathyam/media/media_files/2025/03/08/scpwE8M58U1gUBRymKLN.jpg)
കുമ്പള: പന്നിപ്പടക്കം കടിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ജീപ്പ് ഡ്രൈവറായ കുണ്ടംകുഴി സ്വദേശി ഉണ്ണികൃഷ്ണനാ(45) ണ് അറസ്റ്റിലായത്. ഇയാളുടെ ജീപ്പിനകത്തുനിന്ന് രണ്ട് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. സംഘത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നതായാണ് സൂചന.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഹേരൂര്‍ മീപ്പുഗിരിയിലെ കൊറഗപ്പയുടെ വളര്‍ത്തുനായയാണ് വീടിനു സമീപത്തുവച്ച് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ചത്തത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പന്നിപ്പടക്കം വച്ച നായാട്ടുസംഘം സഞ്ചരിച്ചതെന്നു കരുതുന്ന ജീപ്പ് കണ്ടെത്തിയത്.
ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us