കൊച്ചി: മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന ആസ്ട്രേലിയന്‍ മലയാളി ജിന്‍സണ്‍ ആന്റോ ചാള്‍സിനെ സ്വീകരിക്കാന്‍ സഹപ്രവര്‍ത്തകരും സ്‌നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു.
ശനിയാഴ്ച രാത്രി പത്തിന് കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ജിന്‍സനെ ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്തും അങ്കമാലി എം.എല്‍.എ. റോജി എം. ജോണും ചേര്‍ന്ന് സ്വീകരിക്കും.
ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായ ജിന്‍സന്‍ ആന്റോ ചാള്‍സ് ആസ്ട്രേലിയയില്‍ മന്ത്രിയായ ആദ്യത്തെ ഇന്ത്യന്‍ വംശജന്‍ കൂടിയാണ്