കൊച്ചി: അനധികൃതമായി കൊച്ചിയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.
ഇതര സംസ്ഥാനത്തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബര്‍ ക്യാമ്പില്‍ താമസിച്ച് വരികയായിരുന്നു. അമ്പതോളം പേരെ ആദ്യം കസ്റ്റഡിയിലെടുത്തെങങ്കിലും ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ ചിലരെ വിട്ടയച്ചു.
ചിലര്‍ ഒരു വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. 'ഓപ്പറേഷന്‍ ക്ലീന്‍' പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്‌ക്വാഡും എറണാകുളം റൂറല്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.