തിരുവനന്തപുരം: വിഴിഞ്ഞത്ത് നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു. കൊല്ലം സ്വദേശിയുടെ ട്രോളര്‍ ബോട്ടാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റഎ പിടിച്ചെടുത്തത്.
കൊല്ലം സ്വദേശി ജോണി ഇമ്മാനുവല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് വിഴിഞ്ഞം തീരത്ത് നിന്നും ആറ് കിലോമീറ്ററിള്ളില്‍ മത്സ്യബന്ധനം നടത്തിയത്.
വിഴിഞ്ഞത്ത് നിന്നും മറൈന്‍ ആംബുലസില്‍ നടത്തിയ പട്രോളിങ്ങിനിടയിലാണ് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് കണ്ടെത്തിയത്. സംഭവത്തില്‍ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.