കൊച്ചി: വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പീഡന പരാതിയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. മേക്കപ്പ് ആര്‍ടിസ്റ്റായ രുചിത് മോന്‍ എന്നയാളെയാണ് പിടികൂടിയത്. കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
2021ലാണ് സംഭവം. കാക്കനാട്ടെ ഫ്‌ളാറ്റില്‍ വച്ച് രുചിത് മോന്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇയാള്‍ക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. യുവതിയുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.