കൊല്ലം: കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് ആക്രമണത്തില്‍ മുഖത്തും കൈയ്ക്കും പൊള്ളലേറ്റു. സംഭവത്തില്‍ ഭര്‍ത്താവ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കവിതയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പഞ്ചായത്തില്‍ നിന്ന് വീട് വയ്ക്കാന്‍ ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ വസ്തുവില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും അമ്മയും താമസിച്ചിരുന്നത്.
പലതവണ കവിതയെയും അമ്മയെയും ഷെഡില്‍ നിന്ന് ഇറക്കി വിടാന്‍ ബിജു ശ്രമിച്ചിരുന്നു. പ്രതിയുടെ ശല്യത്തെത്തുടര്‍ന്ന് ഇരുവരും വാടക വീട്ടിലേക്ക് താമസം മാറി. ഇവിടെയെത്തി ബിജു ആക്രമണം നടത്തുകയായിരുന്നു.