കേന്ദ്ര ബജറ്റില്‍ എയിംസ് കാണുമോ! പ്രതീക്ഷ വച്ച് ജനം; സംസ്ഥാന ബി.ജെ.പിക്കും നിര്‍ണായകം

പതിറ്റാണ്ടുകളായുള്ള എയിംസ് ആവശ്യത്തില്‍ കേന്ദ്ര തീരുമാനം എന്നും കേരളത്തിനു എതിരായിരുന്നു. 

New Update
BJP-1

കോട്ടയം: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ എയിംസ് കാണുമോ എന്ന ആകാംഷയിലാണ് ജനം. ബജറ്റില്‍ എയിംസ് ആവശ്യം അംഗീകരിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായുള്ള എയിംസ് ആവശ്യത്തില്‍ കേന്ദ്ര തീരുമാനം എന്നും കേരളത്തിനു എതിരായിരുന്നു. 

Advertisment

കോഴിക്കോട് കിനാലൂരില്‍ 200ഏക്കര്‍ ഭൂമിയേറ്റെടുത്തതിന്റെ വിവരങ്ങളും സംസ്ഥാനം കൈമാറുകയും ചെയ്തിരുന്നു. ശിപാര്‍ശ പരിഗണിക്കുന്നതായും കേന്ദ്ര ധനമന്ത്രാലയത്തിന് കൈമാറിയെന്നും അടുത്ത തവണ എയിംസ് അനുവദിക്കുമ്പോള്‍ കേരളത്തെ പരിഗണിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കത്തയച്ചിരുന്നു. എന്നാല്‍, 151.58 ഏക്കര്‍ ഭൂമി മതിയോ എന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ചോദിച്ചത്. അദ്ദേഹം പിന്നീട് ആലപ്പുഴയിലോ തൃശൂരോ എയിംസ് കൊണ്ടുവരും, സംസ്ഥാന സര്‍ക്കാര്‍ സ്ഥലം തന്നില്ലെങ്കില്‍ എയിംസ് തമിഴ്‌നാടിന് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ആലപ്പുഴയിലോ തൃശൂരോ എയിംസിനുള്ള സ്ഥലം സംബന്ധിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിട്ടില്ല. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മിഷന്‍ 40 പ്രഖ്യാപിച്ച ബിജെപിക്കു എയിംസ് പ്രഖ്യാപനം ഉണ്ടായാല്‍ വന്‍ നേട്ടമാകും എന്ന വിലയിരുത്തല്‍ ഉണ്ട്. ഇക്കുറി എയിംസ് ഉണ്ടാകുമെന്നു പല ബിജെപി നേതാക്കളും പ്രതികരിക്കുന്നുണ്ട്.

ഇതു ബി.ജെ.പിക്കു വോട്ടു വര്‍ധിക്കാന്‍ കാരണമാകുമെന്നുറപ്പാണ്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് എയിംസ് വരാതിരിക്കാനുള്ള ഇടപെടല്‍ സംസ്ഥാന ബിജെപി നേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കമുള്ളവരും നടത്തുന്നുണ്ടെന്നു എല്‍.ഡി.എഫ് ആരോപിക്കുന്നത്.

Advertisment