കുറവിലങ്ങാട്: ഉഴവുര്‍ ടൗണിലെ വ്യാപാരി സമൂഹവും, പൊതുജനങ്ങളും നേരിടുന്ന ഗതാഗതക്കുരുക്കിനും അനധികൃത വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ ബെയ്‌ലോണ്‍ എബ്രാഹം ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, ഗതാഗത കമ്മിഷണര്‍ എന്നിവര്‍ക്ക് കൊടുത്ത നിവേദനങ്ങളെത്തുടര്‍ന്ന് പരാതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത കമ്മിഷണര്‍ കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറി( എന്‍ഫോഴ്‌സ്‌മെന്റ്)ന് നിര്‍ദ്ദേശം നല്‍കി.
ഇതേ ആവശ്യം ഉന്നയിച്ച് 20-6-2023ല്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തിയിരുന്നുവെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് കാലതാമസം വരുത്തുകയായിരുന്നു.