ഗേറ്റിന്റെ ഇരുമ്പ് ഗ്രില്ലിനുള്ളില്‍ തല കുടുങ്ങി തെരുവുനായ; കമ്പി മുറിച്ചുമാറ്റി രക്ഷിച്ച് അഗ്നിരക്ഷാസേന

കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കമ്പി മുറിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

New Update
31444

കോഴിക്കോട്: വീട്ടുമുറ്റത്ത് സ്ഥാപിച്ച ഗേറ്റിന്റെ ഇരുമ്പ് ഗ്രില്ലിനുള്ളില്‍ തല കുടുങ്ങിപ്പോയ തെരുവുനായയെ അഗ്നിരക്ഷാസേനാ രക്ഷിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കൊയിലാണ്ടി മുനിസിപ്പല്‍ ഓഫീസിന് സമീപത്തെ വീടിന് മുന്നിലെ ഗേറ്റില്‍ തെരുവുനായയുടെ തല കുടുങ്ങിയത്. 

Advertisment

തല ഊരിയെടുക്കാനാകാതെ നായ ബഹളം വച്ചതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കമ്പി മുറിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

നായയെ കയറിട്ട് ബന്ധിച്ച ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. ഗ്രേഡ് അസിസ്റ്റന്റ് സേഫ്റ്റി ഓഫീസര്‍ കെ. പ്രദീപിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എസ്. അരുണ്‍, നിധിന്‍രാജ്, വി.ടി. രാജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Advertisment