Advertisment

അമീബിക് മസ്തിഷ്‌കജ്വരമെന്ന് സംശയം; നിരീക്ഷണത്തിലിരുന്ന നാലു കുട്ടികളുടെ പരിശോധനാ ഫലം നെഗറ്റീവ്

മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവില്‍ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
64646464444

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരമെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന നാലു കുട്ടികളുടെ പരിശോധനാ ഫലം നെഗറ്റീവ്. മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവില്‍ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. 

Advertisment

രണ്ട് ദിവസം മുമ്പാണ് രോഗ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന്  കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടലുണ്ടി പുഴയിലെ പാറക്കല്‍കടവില്‍ കുളിച്ച അഞ്ച് വയസ്സുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. 

കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലില്‍ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

കുട്ടി പുഴയിലിറങ്ങിയ അതേ ദിവസങ്ങളില്‍ പുഴയില്‍ കുളിച്ച ആളുകളുടെ വിവരം ശേഖരിക്കുന്നുണ്ട്. പാറക്കല്‍ കടവില്‍ കുളിച്ചവര്‍ക്ക് ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മേഖലയിലെ അഞ്ചു കടവുകളില്‍  പഞ്ചായത്ത് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment