Advertisment

ഒരുമിച്ചിരുന്ന് മദ്യപിക്കവെ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ചു;   യുവാവ് ഗുരുതരാവസ്ഥയില്‍; സുഹൃത്ത് കസ്റ്റഡിയില്‍

സംഭവത്തില്‍ സുഹൃത്ത് വൈക്കിലശേരി സ്വദേശി മഹേഷിനെതിരേ പോലീസ് കേസ് എടുത്തു. 

New Update
2424242

കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരാവസ്ഥയിലുള്ളത്.

Advertisment

ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സുഹൃത്ത് വൈക്കിലശേരി സ്വദേശി മഹേഷിനെതിരേ പോലീസ് കേസ് എടുത്തു. 

തിങ്കളാഴ്ച രാത്രിയാണ് സംഭവം. നിധീഷും മഹേഷും ചേര്‍ന്ന് മദ്യപിക്കുമ്പോള്‍ മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിച്ചു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണെന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

 

Advertisment