മലപ്പുറം: തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂര്‍ സ്വദേശി കുഞ്ഞിമ്മ(68)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനോട് ചേര്‍ന്നുള്ള ഭാഗത്തുവച്ച് അണലിയാണ് ഇവരെ കടിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു.