ചങ്ങരംകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ  സ്‌ഫോടക വസ്തു എറിഞ്ഞ പ്രതി പിടിയില്‍

കരിക്കാട് സ്വദേശി സബിത്താണ് പിടിയിലായത്. 

New Update
53535

മലപ്പുറം: ചങ്ങരംകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. കരിക്കാട് സ്വദേശി സബിത്താണ് പിടിയിലായത്. 

Advertisment

ആളു മാറിയാണ് റാഷിദിന്റെ വീട് ആക്രമിച്ചതെന്ന് പ്രതി പറഞ്ഞു. മൊബൈല്‍ ഫോണ്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു കടയിലെ ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. റാഷിദാണ് കടയുടമയെന്ന് തെറ്റിദ്ധരിച്ചാണ് വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്നും പ്രതി പ്രതി പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് നന്നമുക്ക് സ്വദേശി വെറളിപുറത്ത് മുഹമ്മദുണ്ണി എന്ന അബ്ദുവിന്റെ വീടിനു നേരെ ആക്രമണം നടന്നത്. 

Advertisment