/sathyam/media/media_files/2025/02/13/x759neLXOYJwH4JAQYSQ.jpg)
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം പടരുന്നു. അറബിക് ഡിപ്പാര്‍ട്ട്മെന്റില്‍ പഠിക്കുന്ന പി.ജി വിദ്യാര്‍ഥിനികളില്‍ നാലു പേര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്.
യൂണിവേഴ്‌സിറ്റിയിലെ ലേഡീസ് ഹോസ്റ്റലില്‍ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്. ഇതില്‍ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രോഗം റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരാഴ്ചയോളമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്. കുട്ടികള്‍ക്ക് അസ്വസ്ഥതകള്‍ എന്തെങ്കിലും തോന്നിയാല്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്റെ വിശദീകരണം.
സര്‍വകലാശാല ക്യാമ്പസിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത് പാറക്കടവ് പുഴയില്‍ നിന്നും സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കുളത്തില്‍ നിന്നുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us