പാലക്കാട്: കുഴല്‍മന്ദത്തിന് സമീപം ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് സ്ത്രീ മരിച്ചു. മുണ്ടൂര്‍ സ്വദേശി സാറാമ്മ ഫിലിപ്പാണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് ഫിലിപ്പിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇന്ന് രാവിലെ 11നാണ് സംഭവം.
പാലക്കാട് ഭാഗത്തേക്ക് വന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന
ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.