പത്തനംതിട്ടയില്‍ പാറക്കുളത്തില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാട്ടാമല സ്വദേശി സോനു ബാബു(29)വാണ് മരിച്ചത്.

New Update
424242

പത്തനംതിട്ട: മല്ലപ്പള്ളി പാടിമണ്ണില്‍ പാറക്കുളത്തില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാട്ടാമല സ്വദേശി സോനു ബാബു(29)വാണ് മരിച്ചത്.

Advertisment

ശാരീരിക പരിമിതിയുള്ള സോനു രാവിലെ പാറക്കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ഫയര്‍ഫോഴസ് തെരച്ചില്‍ നടത്തുകയുമായിരുന്നു. 

ഉപേക്ഷിക്കപ്പെട്ട കുളങ്ങളിലും മറ്റു ജലാശയങ്ങളിലും നീന്തല്‍ അറിയാത്തവര്‍ ഇറങ്ങുന്നതാണ് അപകടകാരണമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. ആളുകള്‍ ജാഗ്രത പുലര്‍ത്തണം, ഇത്തരം ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഫയര്‍ഫോഴ്‌സ് നിര്‍ദേശിച്ചു.

Advertisment