പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കാറും  കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ഇടപ്പോണ്‍ സ്വദേശികളായ വിഷ്ണു, സന്ദീപ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്

New Update
424242

പത്തനംതിട്ട: എം.സി. റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. 

Advertisment

ഇടപ്പോണ്‍ സ്വദേശികളായ വിഷ്ണു, സന്ദീപ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ പോയിട്ട് തിരികെ വരുന്ന വഴിയാണ് സംഭവം. ഇന്ന് രാവിലെ 6:30ന് കുരമ്പാല ജങ്ഷനിലാണ് അപകടം.

എം.സി. റോഡില്‍ പന്തളം കുരമ്പാലയില്‍ വച്ചാണ് കെ.എസ്.ആര്‍.ടി.സി. ബസിലേക്ക് കാര്‍ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 

കൊട്ടാരക്കരയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസിലേക്കാണ് പന്തളം ഭാഗത്തേക്ക് വന്ന കാര്‍ ഇടിച്ചത്. ഇടിച്ചതിനു ശേഷം കാറിനു തീ പിടിച്ചെങ്കിലും നാട്ടുകാര്‍ അത് കെടുത്തി കാറിനകത്തുണ്ടായിരുന്നവരെ രക്ഷിച്ചു.

Advertisment