ജോലി നഷ്ടപ്പെട്ടതിന്റെ വൈരാഗ്യം; ട്രെയ്ലര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

ഫോര്‍ട്ട് കൊച്ചി അവരാവതി വീട്ടില്‍ സുവര്‍ണന്റെ മകന്‍ ശ്യാമി(44)നെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

New Update
4255544

ഒല്ലൂര്‍: ജോലി നഷ്ടപ്പെട്ട വൈരാഗ്യത്തില്‍ ട്രെയ്ലര്‍ ലോറി ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ഒല്ലൂര്‍ പോലീസ് പിടികൂടി. നെന്മാറ സ്വദേശികളായ കല്‍നാട്ടില്‍ വീട്ടില്‍ കാര്‍ത്തിക് (22), ശെന്തില്‍കുമാര്‍ (52) എന്നിവരാണ് പിടിയിലായത്. ഫോര്‍ട്ട് കൊച്ചി അവരാവതി വീട്ടില്‍ സുവര്‍ണന്റെ മകന്‍ ശ്യാമി(44)നെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

Advertisment

ട്രെയ്ലര്‍ ലോറി ഡ്രൈവറായ കാര്‍ത്തിക് വഴി രണ്ടുമാസം മുമ്പ് ജോലിയില്‍ പ്രവേശിച്ച ശ്യാം തുടര്‍ച്ചയായി ജോലിചെയ്യുന്നതിനാല്‍ കാര്‍ത്തിക്കിന് ജോലി ലഭിക്കാത്തതാണ് ആക്രമണത്തിന് കാരണം. 
ഇത് സംബന്ധിച്ച് കാര്‍ത്തിക്കും ശ്യാമും തമ്മില്‍ ഫോണില്‍ അസഭ്യം പറയുകയും പരസ്പരം ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

കഴിഞ്ഞദിവസം പാലക്കാട് നിന്നും കാര്‍ത്തിക്കും സെന്തില്‍കുമാറും ചേര്‍ന്ന് ലോറി പിന്തുടര്‍ന്ന് കുഞ്ഞനംപാറ സിഗ്നലില്‍ വച്ച് വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ലോറിയുടെ ഇരുവശത്തെയും ചില്ല് തകര്‍ത്ത് ശ്യാമിനെ വലിച്ച് പുറത്തിറക്കി കമ്പിവടിക്കൊണ്ട് തലയിലും കൈയിലും പുറത്തും മര്‍ദിക്കുകയായിരുന്നു.

 

Advertisment