/sathyam/media/media_files/2025/03/29/yyIQ2oTs0bwiqHULVxrN.jpg)
കൊടുങ്ങല്ലൂര്‍: 10-ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളില്‍നിന്ന് പിരിവെടുത്ത് മദ്യം വാങ്ങി നല്‍കിയ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അഭിജിത്ത് (19), ചാപ്പാറ സ്വദേശി പടിഞ്ഞാറേ വീട്ടില്‍ അമര്‍നാഥ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളില്‍നിന്ന് പിരിവെടുത്ത് ബിവറേജില്‍നിന്ന് മദ്യം വാങ്ങി അവര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. ഇതോടെ രക്ഷിതാക്കള്‍ക്ക് വിവരം നല്‍കി. രക്ഷിതാക്കള്‍ക്കൊപ്പം കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ ബിവറേജില്‍നിന്ന് മദ്യം വാങ്ങി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നല്‍കി കുട്ടികളെ ലഹരിക്കടിമപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us