പുല്ലുവിളയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ   പത്തു വയസുകാരനെ കാണാനില്ലെന്ന് പരാതി

പുല്ലുവിള സ്വദേശി രഞ്ജിത്ത്-ഷിജി  ദമ്പതികളുടെ മകന്‍ രജിനെയാണ് കാണാതായത്.

New Update
424244

തിരുവനന്തപുരം: കാഞ്ഞിരംകുളം പുല്ലുവിളയില്‍ പത്തു വയസുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത്-ഷിജി  ദമ്പതികളുടെ മകന്‍ രജിനെയാണ് കാണാതായത്. രജിന്‍ ഭിന്നശേഷിക്കാരനാണ്.

Advertisment

ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ രജിന്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി. അമ്മൂമ്മയോടൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. മാതാവ് കഴിഞ്ഞയാഴ്ചയാണ് ജോലിക്കായി വിദേശത്തേക്ക് പോയത്.

Advertisment