New Update
/sathyam/media/media_files/YetzpEBRZpcTbDNZFVjF.jpg)
തിരുവനന്തപുരം: വിദേശയാത്രാ പരിപാടിയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂര്‍ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി.
Advertisment
മുഖ്യമന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പായാണ് അദ്ദേഹം സിംഗപ്പൂരില്‍ നിന്നും ദുബായിലെത്തിയത്. ദുബായില്‍ നിന്നാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്.
നേരത്തെ സിംഗപ്പൂര്‍ പര്യടനം കഴിഞ്ഞ് 19ന് ദുബായില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. 19 മുതല്‍ 21 വരെ ഗള്‍ഫിലും തങ്ങാനാണ് തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തും. നേരത്തെ 22ന് കേരളത്തില്‍ മടങ്ങി എത്താനായിരുന്നു തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us