Advertisment

ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി  കാല്‍മുട്ടുകള്‍ ചുറ്റികകൊണ്ട്  അടിച്ചുപൊട്ടിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഗുരുതര പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

New Update
3545666

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റികകൊണ്ട് അടിച്ചുപൊട്ടിച്ചു. ഗുരുതര പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Advertisment

തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. കാട്ടില്‍നിന്ന് സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഗിരിജയെ ചുറ്റികകൊണ്ട് കാല്‍മുട്ടുകള്‍ തകര്‍ത്തശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു

ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. എന്നാല്‍, ഇവര്‍ തമ്മില്‍ പരസ്പരം ഫോണ്‍ വിളി തുടര്‍ന്നിരുന്നു. ഇന്ന് ഭര്‍ത്താവ് സോജോ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ഭാര്യയെ വിളിച്ചുവരുത്തുകയായിരുന്നു. അതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ കൈയില്‍ കരുതിയ ചുറ്റികകൊണ്ട് യുവതിയുടെ ഇരുകാല്‍മുട്ടുകളും അടിച്ചുതകര്‍ക്കുകയായിരുന്നു.

Advertisment