New Update
/sathyam/media/media_files/2025/01/06/RpjUKkWyVMl5gCTqQfHc.webp)
തിരുവനന്തപുരം: അന്‍വറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ലെന്നും അന്‍വറിന്റേത് ന്യായമായ സമരരീതിയല്ലെന്നും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍.
Advertisment
അന്‍വറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ല. അന്‍വറിന്റേത് ന്യായമായ സമരരീതിയുമല്ല. എന്നാല്‍, ഭീകരവാദികളെ പോലെ വീട് വളഞ്ഞ് അര്‍ധരാത്രിയുള്ള അറസ്റ്റിന്റെ കാര്യമുണ്ടോ?
പൊതുമുതല്‍ നശിപ്പിച്ച വി. ശിവന്‍കുട്ടി മന്ത്രിയാണല്ലോ. എല്ലാ കാര്യത്തിലും അങ്ങനെ ചെയ്യാറില്ലല്ലോ. പ്രതിപക്ഷത്തോട് ചെയ്യുന്ന അതേ ക്രൂരതയാണ് അന്‍വറിനോടും കാണിച്ചത്. ശിവന്‍ കുട്ടിയോട് ഈ സമീപനം എടുക്കുമോ?
പൊതുമുതല്‍ നശിപ്പിച്ച സി.പി.എം. പ്രവര്‍ത്തകരെ താലോലിച്ചാണ് പോലീസ് കൊണ്ടുപോകുന്നത്. ഇത് പിണറായിയുടെ പോലീസ് നയത്തിന്റെ ഭാഗമാണെന്നും ഹസന്‍ പറഞ്ഞു.