Advertisment

സ്‌കൂള്‍ ബസിനുള്ളില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇന്ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും

വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ബുധനാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

New Update
424242

തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌കൂള്‍ ബസിനുള്ളില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ 16 വയസുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇന്ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് പൂജപ്പുര ജുവനൈല്‍ ഹോമിലേക്ക് മാറ്റാനാണ് സാധ്യത. 

Advertisment

വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ബുധനാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഒമ്പതാം ക്ലാസുകാരനെ കുത്തുകയായിരുന്നെന്നാണ് വിദ്യാര്‍ഥി മൊഴി നല്‍കിയത്.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ബസിനുള്ളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ബയോളജി പ്രാക്ടിക്കല്‍ ലാബിനായി കരുതിയിരുന്ന കത്തികൊണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസുകാരന്റെ കഴുത്തിലും കവിളിലും കുത്തുകയായിരുന്നു.

 

Advertisment