Advertisment

ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കം, കിഫ്ബി ഫണ്ടില്‍ നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിച്ചാല്‍ തടയും, ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് തെരുവിലിറങ്ങും: കെ. സുധാകരന്‍

" ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും"

New Update
535353555

തിരുവനന്തപുരം: കിഫ്ബി ഫണ്ടില്‍ നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിച്ചാല്‍ തടയുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍.

Advertisment

ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങും.

ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.

കൂടിയ പലിശയ്ക്ക് പണമെടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടാക്കി. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ദുരുഹമാണ്. 

കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോള്‍ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കമെന്നും സുധാകരന്‍ പറഞ്ഞു. 

 

Advertisment