മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27ന് തറക്കല്ലിടും: മന്ത്രി കെ. രാജന്‍

ടി. സിദ്ധിഖ് എം.എല്‍.എ. കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

New Update
42424

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27ന് തറക്കല്ലിടുമെന്ന് മന്ത്രി കെ. രാജന്‍. 

Advertisment

നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ടി. സിദ്ധിഖ് എം.എല്‍.എ. കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സര്‍ക്കാര്‍. പുനരധിവാസത്തിന് സാധ്യമായതെല്ലാം ചെയ്യും. പരാതികളെല്ലാം തീര്‍ക്കും. വയനാട്ടില്‍ കേരള മോഡല്‍ ഉണ്ടാക്കും. 

കൃത്യം മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുനരധിവാസ പട്ടിക തയാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകള്‍ പുനര്‍നിര്‍മിക്കും.

കേന്ദ്ര സര്‍ക്കാര്‍ മാലാഖയായല്ല, ചെകുത്താനായിട്ടാണ് അവതരിച്ചത്. ഇത്ര വലിയ ദുരന്തമുണ്ടായിട്ട് കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞാണ്? 

കേരളത്തെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോകുകയാണ്. വയനാട് വിഷയത്തില്‍ രാഷ്ട്രീയമില്ല. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി മുന്നോട്ട് പോകുമെന്നും മന്ത്രി രാജന്‍ പറഞ്ഞു.