ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യം, കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നു തട്ടിയത് ലക്ഷങ്ങള്‍; പാലക്കാട് സ്വദേശിനി പിടിയില്‍

പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ച(28)നയാണ് പിടിയിലായത്.

New Update
535353

വയനാട്: കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ച(28)നയാണ് പിടിയിലായത്.

Advertisment

നെടുമ്പാശേരി വിമാനത്താവളത്തില്‍വച്ച് വെള്ളിയാഴ്ചയാണ് അര്‍ച്ചനയെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. 2023 ഫെബ്രുവരിയിലാണ് സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയില്‍നിന്നു മൂന്നര ലക്ഷം രൂപയാണ് അര്‍ച്ചന തട്ടിയെടുത്തത്. 

ഇടപ്പള്ളിയിലെ 'ബില്യന്‍ എര്‍ത്ത് മൈഗ്രേഷന്‍' എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. എറണാംകുളം എളമക്കര സ്റ്റേഷനിലും ഇവര്‍െക്കതിരേ സമാന രീതിയിലുള്ള കേസുണ്ട്.

Advertisment