New Update
/sathyam/media/media_files/2026/02/28/priyanka-gandhi-1-2026-02-28-18-26-56.webp)
കല്‍പ്പറ്റ: ആദിവാസികള്‍ക്കുവേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്വത്വബോധത്തെയും മഹത്തായ സാംസ്‌കാരിക സവിശേഷതകളെയും മാനിച്ചുകൊണ്ടാവണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. സ്‌കൂള്‍ തലത്തിലെങ്കിലും ആദിവാസിക്കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ പഠിക്കാന്‍ അവസരമുണ്ടായാലേ അവരെ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാനാവൂ.
Advertisment
ആദിവാസി വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെയും പോംവഴികളെയും കുറിച്ച് ആദിവാസി വിദ്യാഭ്യാസ പ്രവര്‍ത്തകരുമായും ഗവേഷകരുമായുള്ള അനൗപചാരിക സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എഴുത്തുകാരന്‍ ഒ.കെ. ജോണി മോഡറേറ്ററായിരുന്നു. കിര്‍ത്താഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രദീപ് കുമാര്‍ കെ.എസ്, ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ ഹരികുമാര്‍, ഡോ. എം. പി. വാസു, ജയശ്രീ ടീച്ചര്‍, പ്രചോദ് സി.വി, ശ്യാംജിത്, ബിന്ദു, സുമി, അഞ്ജലി പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us