തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം: വയനാട്  854 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കി

ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡും 23, 24 തിയതികളില്‍ നടത്തിയ പരിശോധയിലാണ് നടപടി.

New Update
3543353535

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ 854 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു. 

Advertisment

ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡും 23, 24 തിയതികളില്‍ നടത്തിയ പരിശോധയിലാണ് നടപടി. പാതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 713 പോസ്റ്ററുകള്‍, 105 ബാനറുകള്‍, 36 കൊടികളുമാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമായി നീക്കം ചെയ്തത്.

മാര്‍ച്ച് 17 മുതല്‍ 24 വരെ 3765 പോസ്റ്ററുകളും ബാനറുകളും കൊടികളും നീക്കം ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.