വയനാട്ടില്‍ ലഹരിമരുന്ന് പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി; തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്ക്, പ്രതി അറസ്റ്റില്‍

സംഭവത്തില്‍ പ്രതി അഞ്ചാം മൈല്‍ സ്വദേശി ഹൈദറെ പോലീസ് പിടികൂടി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
4242

കല്‍പ്പറ്റ: വയനാട്ടില്‍ ലഹരിമരുന്ന് പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. സിവില്‍ എക്‌സൈസ് ഓഫീസര്‍ ജെയ്‌മോന് നേരെയാണ് ആക്രമണമുണ്ടായത്. 

Advertisment

വാഹനമിടിച്ച് ഉദ്യോഗസ്ഥന് തലയ്ക്ക് ഗുരുതര  പരിക്കേറ്റു. മൂന്ന് പല്ലുകള്‍ നഷ്ടമായി. തടിയെല്ലിനും പരിക്കേറ്റു. സംഭവത്തില്‍ പ്രതി അഞ്ചാം മൈല്‍ സ്വദേശി ഹൈദറെ പോലീസ് പിടികൂടി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

Advertisment