തിരുവനന്തപുരം: കുറ്റിച്ചലില്‍ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. നിലമ സ്വദേശി ആദര്‍ശി(25)നെയാണ് വീടിന്റെ ടെറസിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം നാലിന് അനുജനാണ് ആദര്‍ശിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. പൂവച്ചല്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദര്‍ശ്.
ഇന്നലെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് ആദര്‍ശ് വീടിനു മുകളിലേക്ക് കയറിപ്പോയത്. പിന്നീട് വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ അനുജന്‍ മുകളില്‍ക്കയറി നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞ ആദര്‍ശ് നല്ല ജോലി ലഭിക്കാത്തതിന്റെ വിഷമമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞുു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലന്നും പോലീസ് പറഞ്ഞു.