/sathyam/media/media_files/0RcuGW1q6ofAHOVOVlqL.jpg)
അരൂര്‍: ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ അരൂര്‍ ഗവ. ആശുപത്രിക്ക് മുമ്പില്‍ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
എസ്റ്റേറ്റിലെ ആര്‍.ബി കമ്പനിയിലേക്ക് റാന്നിയില്‍ നിന്ന് വരുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഗതാഗതം നിലച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മാറ്റിയ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.
. മഴപെയ്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടന്നതിനാല്‍ കുഴിയുടെ ആഴം അറിഞ്ഞില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് അരൂര്‍ ക്ഷേത്രം കവല മുതല്‍ അരൂക്കുറ്റി, വടുതല വരെയും ദേശീയപാതയില്‍ എരമല്ലൂര്‍ വരെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലായി.
അരൂര്‍ പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മറ്റൊരു വാഹനത്തില്‍ തടികള്‍ കയറ്റിയശേഷമാണ് ഉച്ചയോടെ അപകടത്തില്‍പ്പെട്ട ലോറി നീക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us