കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സഹതടവുകാരന്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി വേലായുധ(76)നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഊന്നുവടി കൊണ്ടുളള അടിയേറ്റ് കോളയാട് സ്വദേശിയായ തടവുകാരന്‍ കരുണാകര(86)നാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു വേലായുധന്‍.