പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രതി അറസ്റ്റില്‍.
പരിയാരം സ്വദേശി സച്ചിനെയാണ് അറസ്റ്റ് ചെയ്തത്. കേസെടുത്തയുടന്‍ ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ച രാത്രി നെല്ലിക്കാംപൊയിലില്‍ വച്ചാണ് പിടികൂടിയത്.
2023ലാണ് സംഭവം. 2022ല്‍ സമാനമായ സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അമ്മയുടെയും മകളുടെയും ഇരുപതിലേറെ ഫോട്ടോകളാണ് ഇത്തരത്തില്‍ മോര്‍ഫ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിന് വ്യക്തമായെങ്കിലും സച്ചിന്‍ പരാതി നല്‍കാനും മറ്റുമായി ഇവരോടൊപ്പം ഉണ്ടായിരുന്നതിനാല്‍ സംശയം തോന്നിയിരുന്നില്ല.