കൊച്ചി: പി.വി. അന്‍വര്‍ ചെറിയ മീനല്ലെന്ന് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍. കള്ളക്കടത്ത് സംഘത്തിലെ സ്വത്തുവിഭജന തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ കാണുന്നത്. വെട്ടിപ്പും തട്ടിപ്പും നടത്തിയ അന്‍വറിന്റെ വാക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോയെന്ന് ചിന്തിക്കേണ്ടതുണ്ട്.
വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ. അന്‍വറിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിയും താനും പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.