/sathyam/media/media_files/GnuWJQNgomKbuQeSB7cI.jpg)
പാരിപ്പള്ളി: ചാവര്‍കോട് കാറ്റാടി മുക്കില്‍ ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡി.എന്‍.എ. പരിശോധനയിലൂടെ ആളിനെ തിരിച്ചറിഞ്ഞു.
ചാവര്‍കോട് കാറ്റാടിമുക്ക് ഗംഗാലയത്തില്‍ അജിത്താ(58)ണ് മരിച്ചത്. കഴിഞ്ഞ 19ന് വൈകിട്ട് പറങ്കിമാവ് തോട്ടത്തില്‍ വിറകു ശേഖരിക്കാനെത്തിയ സ്ത്രീ രൂക്ഷമായ ദുര്‍ഗന്ധം മൂലവും തുണിക്കെട്ട് കണക്കെ എന്തോ കിടക്കുന്നതും കണ്ടതിനെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു മൃതശരീരത്തിന്റെ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞത്.
അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗം നായകള്‍ ഭക്ഷിച്ചിരുന്നു. മുഖവും കൈകളും നഷ്ടപ്പെട്ടിരുന്നു. നെഞ്ചിന്റെ ഭാഗം മാത്രമാണ് അവശേഷിച്ചത്. കഴുത്തില്‍ കുരുക്കിട്ട പ്ലാസ്റ്റിക് കയര്‍ പൊട്ടിയ നിലയിലായിരുന്നു.
പറങ്കിമാവില്‍ പൊട്ടിയ പ്ലാസ്റ്റിക് കയറിന്റെ അവശേഷിച്ച ഭാഗം ഉണ്ടായിരുന്നു. അജിത്തിനെ ജനുവരി 27 മുതല്‍ കാണാനില്ലായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്നുള്ള പരാതിയില്‍ പാരിപ്പള്ളി പോലീസ് കേസെടുത്തിരുന്നു. ബന്ധുവിന്റെ രക്ത സാംപിള്‍ ശേഖരിച്ചാണ് ഡി.എന്‍.എ. പരിശോധന നടത്തിയത്.
മൃതശരീരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതശരീരം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഭാര്യ: ധന്യ. മക്കള്‍: ധീരജ്, നീരജ് (ഇരുവരും കാനഡ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us