New Update
/sathyam/media/media_files/T8xwA57lUx3csBI6RedL.jpg)
കോഴിക്കോട്: സി.പി.എം. നേതാവ് സി.എച്ച്. കണാരനെതിരായ തെറ്റായ പരാമര്‍ശത്തില്‍ ചാനലുകള്‍ക്കെതിരേ നോട്ടീസ്. റിപ്പോര്‍ട്ടര്‍ ചാനലിനും മീഡിയാ വണ്ണിനും വക്കീല്‍ നോട്ടീസ്. നാദാപുരം എടച്ചേരിയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വി. കുഞ്ഞിക്കണ്ണനാണ് നോട്ടീസ് അയച്ചത്.
Advertisment
സി.എച്ച്. കണാരനെതിരായ തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നിയമ നടപടി. സ്മൃതി പരുത്തിക്കാട്, സി. ദാവൂദ് എന്നാവര്‍ക്കാണ് നോട്ടീസ് അയച്ചത്. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ചാനലിലൂടെ ഖേദ പ്രകടനം നടത്തണമെന്നാണ് ആവശ്യം. അഡ്വ. കെ. വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ബോധപൂര്‍വ്വം ഇകഴ്ത്തി കാട്ടാനാണ് ചരിത്ര വിരുദ്ധ വസ്തുത പ്രചരിപ്പിച്ചതെന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.