കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി; മൂന്ന് ദിവസത്തെ പഴക്കം

പാളയത്തെ യൂണിറ്റ് ജനറല്‍ സെക്രട്ടറി വെങ്കിടേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

New Update
13131

കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി.

Advertisment

പാളയത്തെ യൂണിറ്റ് ജനറല്‍ സെക്രട്ടറി വെങ്കിടേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കല്ലായി പുഴയില്‍ ഒഴുകിനടക്കുന്ന നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

ഫയര്‍ഫോഴ്‌സ് എത്തി വെള്ളത്തില്‍ നിന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു. പോലീസിന് കൈമാറിയ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് വെങ്കിടേഷാണെന്ന് വ്യക്തമായത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Advertisment