കാന്തപുരത്ത് കാണാതായ കുട്ടികളെ വീടിന് 100 മീറ്ററോളം അകലെയുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാന്തപുരം അലങ്ങാപ്പൊയിലില്‍ അബ്ദുള്‍ റസാഖിന്റെ മകന്‍ മുഹമ്മദ് ഫര്‍സാന്‍ (9), മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍ (8) എന്നിവരാണ് മരിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
22424

കോഴിക്കോട്: കാന്തപുരത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. കാന്തപുരം അലങ്ങാപ്പൊയിലില്‍ അബ്ദുള്‍ റസാഖിന്റെ മകന്‍ മുഹമ്മദ് ഫര്‍സാന്‍ (9), മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍ (8) എന്നിവരാണ് മരിച്ചത്. 

Advertisment

വീടിന് 100 മീറ്ററോളം അകലെയുള്ള കുളത്തില്‍നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് കുട്ടികളെ കാണാതാകുകയായിരുന്നു. 

തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് ഏഴിന് കുട്ടികളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍.

Advertisment