കോഴിക്കോട്: ആറുവരിപ്പാത നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഇന്ന് മുതല്‍ ഗതാഗതം നിയന്ത്രിക്കുമെന്ന് കോഴിക്കോട് റൂറല്‍ എസ്.പി. അറിയിച്ചു.
കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓര്‍ക്കാട്ടേരി-പുറമേരി-നാദാപുരം-കക്കട്ടില്‍ കുറ്റ്യാടി-പേരാമ്പ്ര ബൈപ്പാസ്-നടുവണ്ണൂര്‍-ഉള്ള്യേരി-അത്തോളി- പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. അല്ലെങ്കില്‍ വടകര നാരായണനഗരം ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവള്ളൂര്‍- ചാനിയംകടവ്-പേരാമ്പ്ര മാര്‍ക്കറ്റ്-പേരാമ്പ്ര ബൈപ്പാസ്-നടുവണ്ണൂര്‍- ഉള്ള്യേരി-അത്തോളി, പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. കോഴിക്കോട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പൂളാടിക്കുന്ന്-അത്തോളി-ഉള്ള്യേരി-നടുവണ്ണൂര്‍-കൈതക്കല്‍- പേരാമ്പ്ര ബൈപ്പാസ്-കൂത്താളി-കടിയങ്ങാട്-കുറ്റ്യാടി-കക്കട്ട്-നാദാപുരം- തൂണേരി-പെരിങ്ങത്തൂര്‍ വഴി പോകണം.
വടകര ഭാഗത്തുനിന്ന് പയ്യോളി വഴി പേരാമ്പ്രയിലേക്ക് പോകുന്ന ബസുകള്‍ പേരാമ്പ്ര റോഡില്‍ കയറി ജങ്ഷനില്‍ നിന്ന് പേരാമ്പ്രയിലേക്ക് പോകണം.