New Update
/sathyam/media/media_files/etqZaglWn7nU2Ti9UVvt.jpg)
മലപ്പുറം: യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പന്തല്ലൂര്‍ കിഴക്കുപറമ്പ് പാറക്കോടന്‍ വീട്ടില്‍ ഡാനിഷ് മുഹമ്മദാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്.
Advertisment
ഏപ്രിലില്‍ പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡില്‍നിന്ന് കാറില്‍കയറ്റിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിച്ചിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയുടെ മാതാവ് കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യുവതി പരാതി നല്‍കിയില്ല.
പിന്നീട് ജൂണ്‍ രണ്ടിന് പ്രതി ജോലിചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തില്‍വച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്
യുവതി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us