Advertisment

സംസ്ഥാനത്ത് ഓണാഘോഷം പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല, തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്, വലിയ ആഘോഷങ്ങളാണ് വേണ്ടെന്ന് വച്ചത്: മുഖ്യമന്ത്രി

സപ്ലൈക്കോ ഓണം ഫെയര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

New Update
53535555

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്നും തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈക്കോ ഓണം ഫെയര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങളാണ് വേണ്ടെന്ന് വച്ചത്. എല്ലാ വര്‍ഷവും ഓണക്കാലത്ത് സര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്താറുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ കാരണം ഇന്ത്യയില്‍ത്തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണ്. 

വിപണി ഇടപെടല്‍ ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. സപ്ലൈക്കോ പ്രവര്‍ത്തനത്തിലൂടെ ജനം സര്‍ക്കാരിനേയും വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Advertisment