New Update
/sathyam/media/media_files/2025/05/14/543X5nqXLpchBI6CFlkO.jpg)
കോഴിക്കോട്: ആയനിവയല്‍ മാക്കുനി കുളത്തില്‍ നീന്താനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം എം.കെ. ശ്രീജിത്താണ് (44) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30നാണ് സംഭവം.
Advertisment
ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു. ശ്രീജിത്ത് കുളത്തില്‍നിന്ന് കരയ്‌ക്കെത്താത്തതിനാല്‍ കുറേസമയം കാത്തു. പിന്നീട് നാട്ടുകാരും കണ്ണൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന് ശ്രീജിത്തിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
വളപട്ടണം പോലീസെത്തി മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രീജിത്ത് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറാണ്. പിതാവ്: പരേതനായ ശ്രീധരന്‍. മാതാവ്: പങ്കജവല്ലി. ഭാര്യ: സൗമ്യശ്രീ (കാസര്‍കോട്). മകന്‍: ധനശ്യാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us