പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ തിരുവല്ലയില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ഇരവിപേരൂര്‍ പടിഞ്ഞാറ്റേതറ സ്വാതി ഭവനില്‍ തുളസീദാസ് (36), കിഴക്കന്‍ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്. തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
ലൈംഗിക പീഡനം നടന്ന വിവരം പെണ്‍കുട്ടി കഴിഞ്ഞ ദിവസം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.