ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/2025/05/13/ZvHdpiph0Q4Nee4QV5UX.jpg)
പത്തനംതിട്ട: കൂടലില്‍ ഭക്ഷണം കഴിക്കാനെത്തിയയാള്‍ ഫോണിലൂടെ അസഭ്യം പറഞ്ഞത് കടയുടമ ചോദ്യം ചെയ്തത് കൂട്ടയടിയില്‍ കലാശിച്ചു. തട്ടുകട ഉടമയ്ക്കെതിരെ കൂടല്‍ പോലീസ് കേസെടുത്തിരുന്നു. കടയുടമ അടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Advertisment
ഏപ്രില്‍ 20നാണ് സംഭവം. പൊതുസ്ഥലത്ത് വച്ച് ഫോണിലൂടെ ഉച്ചത്തില്‍ അസഭ്യം പറഞ്ഞത് തട്ടുകടയുടമ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്നായിരുന്നു കടയുടമയുടെ പക്ഷം. ഇത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
ഇതിനിടെ തട്ടുകടയില്‍ ഉണ്ടായിരുന്ന സ്ത്രീയെയും ഒരാള്‍ കൈയ്യേറ്റം ചെയ്തു. തുടര്‍ന്ന് യുവതി ചായകോപ്പയിലെ ചൂടുവെള്ളം ഇയാളുടെ മുഖത്തേക്ക് ഒഴിക്കുകയും ഇത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us